nellu

തിരുവല്ല : വേനൽമഴ മൂലം കൃഷിനാശം സംഭവിച്ച പെരിങ്ങര പഞ്ചായത്ത് പരിധിയിലുള്ള നെൽകർഷകർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൃഷി ഇൻഷുറൻസ് ചെയ്തവരും, ചെയ്യാത്തവരുമായ എല്ലാ കർഷകരും വരുന്ന ഒരാഴ്ചയ്ക്കകം കൃഷി നാശം സംഭവിച്ച സ്ഥലത്തു നിൽക്കുന്ന ഫോട്ടോ സഹിതം അക്ഷയ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ ആനുകൂല്യത്തിനയുള്ള അപേക്ഷയും, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷയും വെവ്വേറെ സമർപ്പിക്കേണ്ടതാണ്. വിള ഇൻഷുറൻസ് ചെയ്യാത്ത കർഷകർ പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും.