പ്രമാടം : റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്തിച്ചന്ത ജംഗ്ഷനിൽ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു. വാർഡ് മെമ്പർ പ്രസീത രഘു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.എം.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, ഡി.സജി,പി.ടി. സോമൻ, മനേഷ് തങ്കച്ചൻ,സി.എസ്. സാബു, സോണി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.