കടമ്പനാട് : താഴെതിൽ കൊച്ചുപുത്തൻവീട്ടിൽ (രണ്ടു മാവിളയിൽ) റ്റി.എ. ഫിലിപ്പ് (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2 ന് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മുൻ കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. കടമ്പനാട് സഹകരണ സംഘം പ്രസിഡന്റ്, സെന്റ് തോമസ് സ്കൂൾ ബോർഡ് സെക്രട്ടറി, എക്സ് സർവീസ് ലീഗ് ജില്ലാപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ (അഴകത്ത് പാലോലി മണ്ണിൽ , കോഴഞ്ചേരി ) മക്കൾ : ബെറ്റ്സി ,ഷാജി, ഷേർളി , ജെസി, മാമ്മൻ ഫിലിപ്പ് (സന്തോഷ്). മരുമക്കൾ : സാമുവേൽ (മരുതി മൂട്), ഷീല (ആറന്മുള), ജോൺ (യു.എസ്.എ ), സജി (ചെന്നിത്തല), റീന ( പത്തനംതിട്ട)