അടൂർ : വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഫ്രിഡ്ജിന് തീപിടിച്ചു. അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ അറിയിച്ചതോടെ അഗ്നരക്ഷാസേന എത്തിയാണ് തീയണച്ചത്. തട്ട ഒരിപ്പുറം ക്ഷേത്രത്തിന് സമീപം ഇടമാലിയിൽ വേമ്പനാട്ട് പടിഞ്ഞാറ്റതിൽ ജഗദമ്മയുടെ വീട്ടിലെ അടുക്കളയിലെ ഫ്രിഡ്ജിനാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തീ പിടിച്ചത്. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 2 യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ മറ്റൊരു യൂണിറ്റും എത്തി തീ അണയ്ക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ കമ്പർസർ ചൂടായി തീപിടിച്ചതാണ്. ഇവിടെ ഉണ്ടായിരുന്ന മണ്ണെണ്ണപ്പാത്രം മറിഞ്ഞുവീണ് അടുക്കളയിൽ തീപടരുകയും ചെയ്തു. ഫ്രിഡ്ജ് പല കഷണങ്ങളായി പൊട്ടിച്ചിതറി.