പന്തളം: പന്തളം നഗരസഭയിൽ 2021-22ൽ പൊതുമരാമത്ത് മേഖലയിൽ അനുവദിച്ച തുകയുടെ പകുതിമാത്രമാണ് ചെലവഴിച്ചതെന്ന് യു.ഡി എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ.ആർ രവി, പന്തളം മഹേഷ്, സുനിതാവേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആരോപിച്ചു. സേവന മേഖലയിലും ഉത്പാദന മേഖലയിലും പട്ടികജാതി മേഖലയിലും കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയപ്പോൾ തുക പെരുപ്പിച്ചുകാണിച്ച് കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാർ നൽകിയ പണത്തിൽ പകുതിയിലധികം നഷ്ടപ്പെടുത്തി ഭരണസമിതി ജനങ്ങലെ വഞ്ചിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു.