കോന്നി: ചെങ്ങറ പഴയ പോസ്റ്റ് ഓഫീസ് - കണികിടത്തു പടി റോഡിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പുലൈനിൽ അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം കുടിവെള്ളവിതരണം തകരാറിലെന്ന് പരാതി. പൈപ്പുലൈനിലെ അറ്റകുറ്റപണികൾ നടത്തി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് സി.പി.എം ചെങ്ങറ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.