
പ്രമാടം : പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഭവനനിർമ്മാണ തുക 15 ലക്ഷമായി ഉയർത്തണമെന്ന് സാംബവ മഹാസഭ പൂങ്കാവ് ടൗൺ ശാഖാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് സി.കെ. ലാലു ഉദ്ഘാടനം ചെയ്തു. വി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച കെ.ആർ. രൂപയെ അനുമോദിച്ചു സതീഷ് മല്ലശേരി, ഡി. മനോജ് കുമാർ, സുനിൽ അട്ടച്ചാക്കൽ, സുജിത്, രഞ്ജിനി രാധാകൃഷ്ണൻ, ബിന്ദു സുരേഷ്, പി. ആർ. രവീന്ദ്ര കുമാർ, സുരേഷ് ളാക്കൂർ, കെ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.