
അടൂർ : ജനറൽ ആശുപത്രിയിലെ ട്രോമോകെയർ സംവിധാനംപ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി സൂപ്രണ്ടിന് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ, അംജത് അടൂർ, എബിതോമസ്, അഖിൽ പന്നിവിഴ, ജോജി മാത്യു എന്നിവർ സംസാരിച്ചു. ജീവനക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശീലനത്തിലാണെന്നുംമേയ് ആദ്യവാരത്തോടെ പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നും സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന ഡോ. മനോജ് അറിയിച്ചു.