
കോന്നി: സെൻട്രൽ ജംഗ്ഷനിൽ ഗവ. മെഡിക്കൽ കോളേജിന്റെ ദിശാ ബോർഡ് ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിലേക്ക് പോകാനായി ടൗണിലെത്തുന്നവർ വഴിയറിയാതെ ബുദ്ധിമുട്ടുന്നതായി പരാതി. പഞ്ചായത്ത് ബസ് സ്റ്റാൻഡിലും, പോസ്റ്റ് ഓഫീസ് റോഡിലുമാണ് മെഡിക്കൽ കോളേജിലേക്കുള്ള ബസുകൾ നിറുത്തിയിടുന്നത്, വിവിധ പ്രദേശങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനായി കോന്നി ടൗണിലെത്തുന്നവരാണ് ദിശ് ബോർഡുകൾ ഇല്ലാത്തത് മൂലം ബുദ്ധിമുട്ടുന്നത്. നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.