അടൂർ : വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കൃഷിയെയും കർഷകനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ന് റാന്നി, കോന്നി ഡി. എഫ്. ഒ ഒാഫീസുകളിലേക്ക് മാർച്ച് നടത്തും. റാന്നിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഒാമല്ലൂർ ശങ്കരനും കോന്നിയിൽ സി. പി. എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവും ഉദ്ഘാടനംചെയ്യും. ഇതിന് മുന്നോടിയായി ഇന്നും നാളെയുമായി രണ്ട് ജില്ലാ പ്രചാരണ വാഹന ജാഥകൾ നടക്കും. ഇന്ന് വൈകിട്ട് 5 ന് ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ജാഥാ ക്യാപ്ടനും ആർ. ഗോവിന്ദ് വൈസ് ക്യാപ്ടനുമായുള്ള ജാഥ കുരമ്പാല ജംഗ്ഷനിൽ നിന്ന് പുറപ്പെടും. ജില്ലാ ട്രഷറർ പി. ബി. ഹർഷകുമാറും, ജില്ലാ സെക്രട്ടറി ആർ. തുളസീധരൻപിള്ളയും ക്യാപ്ടനും അഡ്വ. ജനുമാത്യു വൈസ് ക്യാപ്ടനുമായുള്ള ജാഥ കൊല്ലമുള ജംഗ്ഷനിൽ സി. പി. എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.