ഐക്കാട് : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3564-ാംഐക്കാട് കിഴക്ക് ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം 24ന് വൈകിട്ട് ശാഖായോഗം പ്രാർത്ഥനാഹാളിൽ നടക്കും. വനിതാസംഘം യൂണിയൻ കൺവീനർ സുജാമുരളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ സ്മിതാ പ്രകാശ്, ശാഖായോഗം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.