വായ്പ്പൂര് : ചക്കാലക്കുന്ന് തച്ചാങ്കൽ കവലയിൽനിന്നും ചന്തക്കടവിന് പോകുന്ന കുന്നത്തൂർ റോഡിൽ വഴിവിളക്കില്ലെന്ന് പരാതി. ആനിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ റോഡ്. നിരവധി ആളുകൾ പോകുന്ന ഈ റൂട്ടിൽ സന്ധ്യകഴിഞ്ഞാൽ ഇഴ ജന്തുക്കളുടെ താവളമാണ്. സമീപമുള്ള മറ്റു റോഡുകളിൽ വഴിവിളക്കുണ്ടെങ്കിലും ഈ റൂട്ടിൽ മാത്രം വർഷങ്ങളായി ഇതാണ് അവസ്ഥ. നിരവധി പരാതികൾ നൽകിയിട്ടും പഞ്ചായത്ത് അധികൃതരോ വാർഡു മെമ്പറോ കണ്ട ഭാവം നടിക്കുന്നില്ല. റോഡിന് സമീപംകാടു പിടിച്ചുകിടക്കുന്ന സ്ഥലമായതിനാൽ ഇഴ ജന്തുക്കളും, കാട്ടുപന്നികളും, കുറുക്കന്റെ ശല്യവുണ്ട്. സന്ധ്യ കഴിഞ്ഞാൽ വെളിയിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. അടിയന്തരമായി വഴിവിളക്ക് സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.