photo
ഫാം ഫെയ്‌സ് സൂപ്പർമാർക്ക​റ്റ് ശൃംഖലയുടെ മൂന്നാമത്തെ സൂപ്പർമാർക്ക​റ്റ് പത്തനംതിട്ട റാന്നിയിൽ ഫാം ഫെയ്‌സ് ചെയർമാൻ സി.എ.സിജു സാമു ഉദ്ഘാടനം ചെയ്യുന്നു.സിനിമാ താരം നിയാസ് ബെക്കർ,സൂപ്പർമാർക്ക​റ്റ് ഫ്രാഞ്ചൈസി ഓണർ അജിസൻ സിറിയക് ,ഫാം ഫെയ്‌സ് സൂപ്പർമാർക്ക​റ്റ് ഡിവിഷൻ മാനേജർ അരുൺ രവി,മാനേജർ ലബീബ് കരിപ്പാക്കുളം,സിനിമാനിർമ്മാതാവ് ജേക്കബ് കോയിപ്പുറത്ത് എന്നിവർ സമീപം

പത്തനംതിട്ട :പുതിയൊരു കാർഷിക വിപണന സംസ്‌കാരവുമായി ജനങ്ങളിലേക്കിറങ്ങുന്ന ഫാം ഫെയ്‌സിന്റെ മൂന്നാമത്തെ സൂപ്പർമാർക്ക​റ്റ് റാന്നി മാടത്തുംപടിയിൽ ഫാം ഫെയ്‌സ് ഇന്ത്യാ ചെയർമാൻ സി.എ.സിജു സാമു ഉദ്ഘാടനം ചെയ്തു. സിനിമാ നിർമ്മാതാവ് ജേക്കബ് കോയിപ്പുറത്ത് ആദ്യ വിൽപ്പന ഏ​റ്റുവാങ്ങി.സിനിമാ താരം നിയാസ് ബെക്കർ,സൂപ്പർമാർക്ക​റ്റ് ഫ്രാഞ്ചൈസി ഓണർ അജിസൻ സിറിയക്, ഫാം ഫെയ്‌സ് സൂപ്പർമാർക്ക​റ്റ് ഡിവിഷൻ മാനേജർ അരുൺ രവി, ഫ്രാഞ്ചൈസി മാനേജർ ലബീബ് കരിപ്പാക്കുളം തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ചു വിപണിയിലെത്തിക്കുന്ന വിഷമില്ലാത്ത പച്ചക്കറികളും , പഴവർഗങ്ങളും ഗുണമേന്മയാർന്ന ഉത്പന്നങ്ങളുമാണ് ഫാം ഫെയ്‌സ് ഇ മാർട്ടിലൂടെ വിൽപ്പന നടത്തുന്നത്. ഇത് വഴി കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട പ്രതിഫലവും,ഉപഭോക്താക്കൾക്ക് വിഷമില്ലാത്ത മികച്ച പച്ചക്കറി പഴവർഗങ്ങളും ലഭ്യമാകും.കേരളത്തിലെ കാർഷിക രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകർക്ക് കൂടുതൽ നിലങ്ങളിൽ കൃഷിയിറക്കാനുള്ള സൗകര്യങ്ങളും ഫാം ഫെയ്‌സ് മുൻകൈയെടുത്തു നടത്തും.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പുതുക്കോട്,ചേർത്തല കണിച്ചുകുളങ്ങര എന്നിവയ്ക്ക് ശേഷം തുടങ്ങുന്ന മൂന്നാമത്തെ സൂപ്പർമാർക്ക​റ്റാണ് പത്തനംതിട്ട റാന്നി മാടത്തുംപടിയിലേത്. മേയ് ആദ്യവാരം തിരുവനന്തപുരം തിരുമലയിലും എറണാകുളം പിറവം,മുളന്തുരുത്തി,കോഴിക്കോട് ഫറോക്ക് ഉൾപ്പെടെ എല്ലാ ജില്ലകളിലുമായി അമ്പതോളം സൂപ്പർമാർക്ക​റ്റ് ശൃംഖലകൾ ഉടൻ തുടങ്ങാൻ ഫാം ഫെയ്‌സ് ലക്ഷ്യമിടുന്നു.

നഗരങ്ങളിലെപ്പോലെ തന്നെ ഗ്രാമങ്ങളിലും മികച്ച കാർഷിക വിപണന സംസ്‌കാരമാണ് ഫാം ഫെയ്‌സ് ലക്ഷ്യമിടുന്നത്. ഓൺലൈൻ ആപ്പ് വഴി, കർഷകനേയും കൃഷിയിടത്തേയും കണ്ടു ഉപഭോക്താക്കൾക്ക് നേരിട്ട് പച്ചക്കറി,പഴവർഗങ്ങൾ ഓർഡർ ചെയ്തു ഹോം ഡെലിവറി സജ്ജമാക്കാനുള്ള സൗകര്യം ഓണക്കാലം മുതൽ ഫാം ഫെയ്‌സ് ഏർപ്പെടുത്തും.അതിനു മുന്നോടിയായുള്ള സോഫ്​റ്റ് ലോഞ്ച് മേയ് ഒന്നിന് ആരംഭിക്കും. രണ്ടായിരത്തോളം കർഷകരും അഞ്ഞൂറോളം ഫ്രാഞ്ചൈസികളും ഫാം ഫെയ്‌സ് കാർഷിക വിപണന സംസ്‌കാരത്തിന്റെ ഭാഗമായിട്ടുണ്ട്. ഓർഗാനിക്,സേഫ് ടു ഈ​റ്റ് എന്നീ കാ​റ്റഗറികളിൽ കർഷകർ കൃഷി ചെയ്തു ഫാം ഫെയ്‌സിന്റെ വിദഗ്ദ്ധർ മേൽനോട്ടം വഹിച്ചു ജനങ്ങളിലേക്ക് വിതരണം ചെയ്യുന്ന പഴം പച്ചക്കറി വർഗങ്ങൾക്കും ഇതിനകം വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്.