പത്തനംതിട്ട : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ ഉത്സവം 23ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
14 നാണ് ഉത്സവം തുടങ്ങിയത്. നാളെ രാവിലെ 7ന് പടേനി ഉത്സവം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8.30 മുതൽ വാനര ഊട്ട്, മീനുട്ട്, പ്രഭാത പൂജ. 9ന് സമൂഹസദ്യ. വൈകിട്ട് 6.30ന് കുംഭപ്പാട്ട്. രാത്രി 8ന് ന്യത്തസന്ധ്യ. 23ന് രാവിലെ 7ന് വലിയ പടയണി്. 9ന് ആദിത്യ പൊങ്കാലയ്ക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഭദ്രദീപം തെളിക്കും. 10.30ന് സമൂഹസദ്യ, 11ന് സാംസ്‌കാരിക സദസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എം.പിമാരായ അഡ്വ.അടൂർ പ്രകാശ്, ആന്റോആന്റണി, കൊടിക്കുന്നിൽ സുേരഷ് എന്നിവരും കോവൂർ കുഞ്ഞുമോൻ എം എൽ.എയും പെങ്കടുക്കും. മതമൈത്രി സംഗമം ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് കുംഭപ്പാട്ട്. വാർത്താ സമ്മേളനത്തിൽ കാവ് അദ്ധ്യക്ഷൻ അഡ്വ. സി. വി. ശാന്തകുമാർ, സെക്രട്ടറി സലീംകുമാർ, കാവ് ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, പി.ആർ. ഒ ജയൻ കോന്നി, സാബു കുറുമ്പകര എന്നിവർ പെങ്കടുത്തു.