പത്തനംതിട്ട : അയിരൂരിലെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണ നിർമ്മാണോദ്ഘാടനം 21 ന് ഉച്ചയ്ക്ക് 12നും പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കൽ കളിസ്ഥലം നവീകരണ നിർമ്മാണോദ്ഘാടനം 21 ന് വൈകിട്ട് മൂന്നിനുംമന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.
കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ആനുവദിച്ച 2 കോടി രൂപ ചെലവിലാണ് നിർമ്മാണം. അയിരൂർ പഞ്ചായത്ത് കളിസ്ഥല വികസനവുമായി ബന്ധപ്പെട്ട് സെവൻസ് മഡ് ഫുട്‌ബാൾ കോർട്ട്, 2 വോളീബാൾ മഡ് കോർട്ട് , ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രൈനേജ് സംവിധാനം, രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം ചുറ്റുമതിൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജണ്ടായിക്കൽ കളിസ്ഥല വികസനത്തിൽ മഡ് ഫുട്‌ ബാൾ കോർട്ട്, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രൈനേജ് സംവിധാനം,ചെയിൻ ലിങ്ക് ഫെൻസിങ്,ടോയ്‌ലറ്റ് ബ്ലോക്ക്,രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം തുടങ്ങിയവ ഉണ്ടാകും.