പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ 'തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട് '' കർമ്മ പരിപാടിയുടെ ഭാഗമായുള്ള 12-ാമത്തെ വീട് വള്ളിക്കോട് ശാഖയുടെ സഹകരണത്തോടെ വട്ടക്കൂട്ടത്തിൽ ഗായത്രിക്ക് നൽകുന്നു. 22ന് രാവിലെ 11ന് ചേർത്തല ട്രാവൻകൂർ പാലസിൽ നടക്കുന്ന യോഗത്തിൽ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ താക്കോൽ ദാന ചടങ്ങ് നിർവഹിക്കും. 23ന് രാവിലെ 11.30ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഗൃഹപ്രവേശ ചടങ്ങും ഗുരുദേവ ഫോട്ടോ സമർപ്പണവും നടത്തും. യൂണിയനിലെയും ശാഖയിലെയും ഭാരവാഹികൾ പങ്കെടുക്കും.