
അടൂർ. കൈതപ്പറമ്പ് കെ. വി. വി. എസ് കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി 'ബിസിനസ് വിദ്യാഭ്യാസം ആഗോള മികവിലേക്കുള്ള പരിണാമം' എന്ന വിഷയത്തിൽ 25 ന് രാവിലെ 10 മുതൽ സെമിനാർ നടത്തും. പ്രിൻസിപ്പൽ ഡോ. അനിൽപ്രസാദ് അദ്ധ്യക്ഷത വഹിക്കും. മാനേജർ എസ്.കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം പ്രൊഫ. ഡോ. ജെ. രാജൻ വിഷയം അവതരിപ്പിക്കും. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. വിൽസൺ. ഒ. സ്വാഗതം പറയും.