പത്തനംതിട്ട : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാർ ഡാംമിൽ ജലനിരപ്പ് ഉയർന്നതിനാൽ പരമാവധി ശേഷിയായ 192.63 മീറ്റർ എത്തുമ്പോൾ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറക്കും. തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെ.മി വരെ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തുകയും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കുകയും വേണം.