കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ അവധിക്കാല വായനാസന്തം പരിപാടി ആരംഭിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പുസ്തകങ്ങൾ വിതരണം ചെയ്തു. . പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ പദ്മകുമാരി, ഡി. നീതു, രാജശ്രീ, സുമലത, പി.ടി.എ പ്രസിഡന്റ് ജി.അനിൽകുമാർ, പി.ടി.എ അംഗം രാജേഷ് എന്നിവർ നേതൃത്വം നൽകി.