കുളനട: മുതിർന്നവർക്കും രോഗബാധിതർക്കും വീടുകളിൽ പുസ്തകം എത്തിക്കുക, കുട്ടികൾക്കും വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും പഠനത്തിനും പരിശീലനത്തിനും വേണ്ട പുസ്തകങ്ങൾ നൽകുക തുടങ്ങിയ പദ്ധതികളുടെ ഭാഗമായി പുസ്തക ശേഖരം വർദ്ധിപ്പിക്കുന്നതിനായി പുതുവാക്കൽ ഗ്രാമീണ വായനശാല ഏപ്രിൽ 15 മുതൽ മേയ് 15 വരെ പുസ്തക സമാഹരണം നടത്തുന്നു. പുതിയതും പഴയതുമായ പുസ്തകങ്ങൾ നൽകാനാഗ്രഹിക്കുന്നവർ ലൈബ്രേറിയൻ അനില ബിജു (7012505246), കൺവീനർ സജി വർഗീസ് (9446754875) എന്നിവരെ അറിയിക്കുക. വായനശാലയിൽ നേരിട്ടും പുസ്തകങ്ങൾ സ്വീകരിക്കും.