joy
ജോയി

ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചെങ്ങന്നൂർ റെയിൽവേ പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വീട്ടമ്മയെ ആരോഗ്യവകുപ്പ് ജീവനക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 3.30നാണ് സംഭവം. കോഴഞ്ചേരി വാഴയിൽ വളളിപ്പറമ്പിൽ ചാക്കോയും ഭാര്യ സൂസനും ഹൈദരാബാദിൽ നിന്ന് ശബരിഎക്‌സപ്രസിൽ നാട്ടേലേക്ക് വരികയായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിറുത്തുന്നതിന് മുൻപ് ഇവർ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം . വീഴ്ചയിൽ 57 കാരിയായ സൂസൻ ബോധം നഷ്ടപ്പെട്ട് പ്‌ളാറ്റ് ഫോമിലൂടെ ഉരുണ്ടുനീങ്ങി. ഇവർ ബോഗിക്കടിയിലേക്ക് വീഴുമെന്നായപ്പോൾ സമീപത്തുണ്ടായിരുന്ന വെണ്മണി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൊല്ലം പാരിപ്പളളി ജോയി സദനത്തിൽ ആർ.ജി ജോയി ഓടിയെത്തി ഇവർ ഉരുണ്ടുപോകാതിരിക്കാൻ പ്‌ളാറ്റ് ഫോമിലേക്ക് ഇവർക്ക് അഭിമുഖമായി കിടന്നു. ഉരുണ്ടുവന്ന സൂസൻ തട്ടി ജോയിയും അല്പദൂരം പ്‌ളാറ്റ് ഫോമിലൂടെ നീങ്ങി. ഭാര്യ വീഴുന്നത് കണ്ട് ഇറങ്ങാൻ ശ്രമിച്ച ഭർത്താവ് ചാക്കോയും പ്‌ളാറ്റ് ഫോമിൽ വീണു. മൂവർക്കും നിസാര പരിക്കുണ്ട്. ആർ.പി.എഫ് സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ

നൽകി.