1
പ്രകാശ് ചളേൽ കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അറുപതു വയസുകഴിഞ്ഞ അമ്മമാർക്ക് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകുന്ന അമ്മക്കൈനീട്ടം പദ്ധതി നടത്തും. എല്ലാ മാസവും ഒന്നിന് നൂറ് അമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിക്കുമെന്ന് .പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.

ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ദേവിക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പ്രകാശ് ചരളേൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രൻ കർത്ത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കുമാർ പങ്കെടുത്തു.