അടൂർ :വികസ വിരുദ്ധ നിലപാടുകളാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ബി. ജെ. പിയുടേതുമെന്ന് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു.. ഡി. വൈ. എഫ്. ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 'കർഷകസമരവും ഭാവി ഇന്ത്യയും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിവൃദ്ധിയേയും പൊതുമുന്നേറ്റങ്ങളേയും ഇക്കൂട്ടർ ഭയപ്പെടുകയാണ്. കേരളം ഇന്ത്യയ്ക്ക് കാട്ടിയ ബദൽമാർഗം കോൺഗ്രസും ബി. ജെ. പി യും കാത്തുസൂക്ഷിക്കുന്ന ഭരണപരമായ നിലപാടുകൾക്ക് എതിരാണെന്ന് അദ്ദേഹം പറ‌‌ഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ബി. ഹർഷകുമാർ അദ്ധ്യക്ഷതവഹിച്ചു. വിജു കൃഷ്ണൻ,. സി. പി. എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, ടി. ഡി. ബൈജു, ആർ. ഉണ്ണികൃഷ്ണപിള്ള, പി. ബി സതീഷ് കുമാർ, സി. രാധാകൃഷ്ണൻ, കെ. കുമാരൻ, ബി. നിസാം, മുഹദ് അനസ് വിഷ്ണു വേണുഗോപാൽ, അഖിൽ പെരിങ്ങനാട്, വി. വിനേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. എസ്. മനോജ് സ്വാഗതവും എസ്. ശ്രീനി നന്ദിയും പറഞ്ഞു.