പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവല്ല നിരണം കോമ്പങ്കേരിയിൽ ചാലാണ്ടിയിൽ വീട്ടിൽ ജിബിൻ (23) അറസ്റ്റിലായി. സമൂഹമാദ്ധ്യമത്തിലൂടെ പള്ളുരുത്തിയിലെ പ്ളസ് ടു വിദ്യാർത്ഥിനിയെ പരിചയപ്പെട്ട ഇയാൾ പള്ളുരുത്തിയിലെ വീട്ടിൽ എത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.