പത്തനംതിട്ട: ഹരിതമിത്ര കാർഷിക അവാർഡ്, സാമൂഹിക നീതി വകുപ്പ് വായോജന അവാർഡ് എന്നിവ ലഭിച്ച ഗിൽഗാൽ ആശ്വാസഭവനം ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിനെയും ഭാര്യ ശോശാമ്മ ജേക്കബിനെയും ഓതറ റെസിഡൻഷ്യൽ അസോസിയേഷൻ ആദരിച്ചു. രക്ഷാധികാരി ഓതറ സത്യൻ അദ്ധ്യക്ഷത വഹിച്ചു, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എബ്രഹാം പ്ലാവനാൽ ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സജികുമാർ, ഖജാൻജി എം. കെ. രഘുനാഥൻ, പാസ്റ്റർ ജേക്കബ് ജോസഫ് എന്നിവർ സംസാരിച്ചു.