ചെങ്ങന്നൂർ: കൊല്ലകടവ് ഫിഷ് കമ്മീഷൻ മാർക്കറ്റിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നൂറ് കിലോ മത്സ്യം പിടികൂടി.
ഇന്നലെ രാവിലെ ആലപ്പുഴ ഭക്ഷ്യ സുരക്ഷാ വിഭാഗം, ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. പഴകിയ നാടൻ മത്സ്യങ്ങൾ കൂടാതെ
കേരളത്തിനു പുറത്തു നിന്നെത്തിച്ച മത്സ്യങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഫുഡ് സേഫ്റ്റി ഓഫീസർ എ. എ. അനസ്, സൗമ്യ, ഫിഷറീസ് ഇൻസ്‌പെക്ടർ ദീപു, തോമസ് ഫിലിപ്പ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.