കോന്നി: ആഞ്ഞിലിക്കുന്ന് കോട്ടപ്പാറ, നടുവത്ത് തേവർ ദേവസ്വത്തിലെ പത്താമുദയ ഉത്സവം 23 ന് നടക്കും. രാവിലെ 5. 10 ന് അഷ്ടദ്രവ്യഗണപതിഹോമം, 7 ന് മൃത്യുഞ്ജയ ഹോമം, 8 ന് ശിവപുരാണപാരായണം, കോട്ടകയറ്റം. 10 ന് പടയണി, 12. 30 ന് അന്നദാനം, രാത്രി 8 ന് നാടൻപാട്ട്.