ചെങ്ങന്നൂർ: കാൽനടയാത്രക്കാർക്ക് തടസം സൃഷ്ടിച്ച് നടവഴിയിലേക്ക് തളളിനിന്ന സ്കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. നഗരമദ്ധ്യത്തിലെ ഏറ്റവും തിരക്കേറിയ കെ.എസ് ആർ ടി സി ബസ് സ്റ്റേഷനോട് ചേർന്ന നടപ്പാതയിലാണ് ഗവ.റിലീഫ് എൽ.പി സ്കൂളിന്റെ ഓടുമേഞ്ഞ ഒരു ഭാഗം തളളിനിന്നിരുന്നത്. ഫുട്പാത്തിലൂടെ നടന്നു വരുന്നവരുടെ ശരീരം മേൽക്കൂരയും ഓടു കഷണങ്ങളും കൊണ്ട് മുറിയാറുണ്ടായിരുന്നു..കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുമെന്നതിനാലാണ് മുറിച്ചുനീക്കാതിരുന്നത്. കുട്ടികളെ ഏതാനും മാസം മുൻപ് മറ്റൊരു സ്കൂളിലേക്ക് മാറ്റിയിരുന്നു.