കടമ്മനിട്ട: ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച വലിയ പടയണി നടക്കും. രാത്രി 11 നാണ് കോലങ്ങളുടെ എടുത്തുവരവ്. തുടർന്ന് പടയണിക്കളത്തിൽ കാപ്പൊലിക്കുന്നതോടെ തപ്പ് കാച്ചിക്കൊട്ടും. ഇതിനുശേഷം കോലങ്ങൾ ഓരോന്നായി കളത്തിലെത്തും. പുലർച്ചെ വെളിച്ചം വീഴുമ്പോഴാണ് മംഗളഭൈരവി തുള്ളുന്നത്. പൂപ്പടയുംതുള്ളി കരവഞ്ചി ഇറക്കി തട്ടമ്മേൽക്കളിയും കഴിയുന്നതോടെ വലിയ പടയണി പൂർത്തിയാകും. വെള്ളിയാഴ്ച ക്ഷേത്രം തുറക്കില്ല. ശനിയാഴ്ച പകൽപ്പടയണി നടത്തി വൈകിട്ട് ഭഗവതിയെ ശ്രീകോവിലിലേക്ക് കൊട്ടിക്കയറ്റുന്നതോടെ പടയണിക്കാലത്തിന് സമാപനമാകും.