കോന്നി : തേക്കുതോട്ടിൽ വിദേശ മദ്യം വില്പന നടത്തിയയാളെ പൊലീസ് അറസ്റ്റുചെയ്തു. തേക്കുതോട് കലേഷ് ഭവനത്തിൽ കലേഷ് (45)ആണ് പിടിയിലായത്. നാല് ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു.കോന്നി ഡി വൈ എസ് പി കെ ബൈജുകുമാർ, തണ്ണിത്തോട് സി ഐ മനോജ്, എസ് ഐ രജിത്കുമാർ, എ എസ് ഐ ആർ അഭിലാഷ്, സി പി ഒ ഷെഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.