മല്ലപ്പള്ളി ഈസ്റ്റ്: പന്നിക്കുഴിയിൽ പരേതനായ പി.എം.മാത്യുവിന്റെ ഭാര്യ നിര്യാതയായ തങ്കമ്മ മാത്യുവിന്റെ (96) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളിയിൽ. കോഴഞ്ചേരി ചേന്നാട്ട് കുടുംബാംഗമാണ്. മക്കൾ: അന്നമ്മ സഖറിയ, സുശീല ചാക്കോ, ജോൺ മാത്യു, പരേതരായ പി. മാത്യു മാത്യു, തോമസ് മാത്യു. മരുമക്കൾ: കവുങ്ങുംപ്രയാർ പാലശ്ശേരിൽ പി.റ്റി സഖറിയ, മേൽപ്പാടം മാനാഞ്ചേരിൽ എം. ജി ചാക്കോ, കാനം കുറ്റിപ്പുറത്ത് സൈമ മാത്യു, പത്തനാപുരം തെക്കേടത്ത് കോളകത്തിൽ ലീലാമ്മ മാത്യു, കല്ലൂപ്പാറ പുതുശ്ശേരി കീരിവഞ്ചിപ്പാറയിൽ മേഴ്‌സി തോമസ്.