മല്ലപ്പള്ളി : മൂശാരിക്കല - പരിയാരം റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തികൾ പ്രാരംഭ ഘട്ടത്തിൽ ഒതുങ്ങി. കാൽനടയാത്രക്കാർ ഉൾപ്പെടെയുളള യത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മഴ ചെയ്തു കഴിഞ്ഞാൽ കാൽനടയത്രക്കാർ ചെളിയിൽ വീഴാതെ നടക്കേണ്ട സാഹചര്യമാണ്. റോഡിന്റെ വശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പൊടിശല്യവും ഉച്ചയ്ക്ക് ശേഷം ഉണ്ടാകാറുള്ള മഴയിൽ ചളിയും കാരണം വില്പന വസ്തുകൾ ചീത്തയാകുന്ന അവസ്ഥയിലാണ്. റോഡിന്റെ നവീകരണ പ്രവർത്തികൾ വൈകുന്നതുമൂലം ഇരുചക്ര വാഹനക്കാരെയും ദുരിതത്തിലാക്കുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. പരിയാരം റോഡിന് പുറമേ പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലും ചില റോഡുകളുടെ നവീകരണം നടക്കുന്നുണ്ട്. റോഡിന്റെ നവീകരണം എത്രയും പെട്ടന്ന് പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി മാറ്റണമെന്നാണ് വ്യാപാരി വ്യവസായികളും നാട്ടുകാരും ആവശ്യപ്പെട്ടു.