പത്തനംതിട്ട: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവതോത്സവം (ഭാഗവത തത്വ സമീക്ഷാ സത്രം) 24 മുതൽ മേയ് 1 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് വൈകീട്ട് 4 ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശ്രീക്യഷ്ണവിഗ്രഹ ഘോഷയാത്ര ആരംഭിക്കും. 4.30 ന് യജ്ഞവേദിയിൽ ശ്രീക്യഷ്ണ വിഗ്രഹ പ്രതിഷ്ഠ, ധ്വജാരോഹണം, 5 ന് സത്രസമാരംഭ സഭ. ശിവസ്വരൂപാനന്ദ സ്വാമി ഭദ്രദീപ പ്രകാശനം നിർവഹിക്കും. കലഞ്ഞൂർ അശോകൻ അദ്ധ്യക്ഷത വഹിക്കും. പുണർതംനാൾ നാരായണ വർമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. എല്ലാദിവസവും മഹാഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം ,ഭാഗവത പാരായണം, ഭാഗവത സത്ര പ്രഭാഷണങ്ങൾ, അന്നദാനം, കലാസന്ധ്യ എന്നിവ ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ബ്രഹ്മവിദ്യസംഘം പ്രസിഡന്റ് ജി. പത്മിനിയമ്മ , പി. എസ്. അരുൺ എന്നിവർ പങ്കെടുത്തു.