കോന്നി: എസ്‌.എൻ.ഡി.പി യോഗം 3108-ാം മേടപ്പാറ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും മേയ് 4 ന് നടക്കും. മേയ് 1 ന് പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വിവിധ ശാഖകളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 7 ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.തുടർന്ന് ഗുരു ഗണപതി പൂജാനന്തരം ആചാര്യവരണം, ബിംബപരിഗ്രഹണം,പ്രസാദപരിഗ്രഹണം, സ്ഥലശുദ്ധിപുണ്യാഹം എന്നിവ നടക്കും. 2 ന് രാവിലെ 5. 30 ന് ഗുരുപൂജ, ഗണപതിഹോമം, പ്രായശ്ചിത്ത ഹോമങ്ങൾ. വൈകിട്ട് ഗുരുപൂജ, പ്രാസാദശുദ്ധിക്രിയ . 3 ന് രാവിലെ ഗുരുപൂജ, മഹാഗണപതിഹോമം, ബിംബശുദ്ധിക്രിയ, . വൈകിട്ട് ഗുരുപൂജ , കലശപൂജ അധിവാസപൂജ . 4 ന് രാവിലെ ഗുരുപൂജ, മഹാഗണപതി ഹോമം. രാവിലെ 7 നും 7.30 നും മദ്ധ്യേ ശിവഗിരിമഠത്തിലെ തന്ത്രി ശ്രീനാരായണ പ്രസാദ് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. തുടർന്ന് ജീവകലശം, പരികലശാഭിഷേകം, ജീവകലശാഭിഷേകം, മഹാഗുരു പൂജ,എന്നിവ നടക്കും. തുടർന്ന് തന്ത്രി ശ്രീനാരായണ പ്രസാദിന്റെ പ്രഭാഷണം. 1 ന് അന്നദാനം, 2. 30 ന് സൗമ്യ ഇ.ബാബുവിന്റെ പ്രഭാഷണം, വൈകിട്ട് 4 ന് ക്ഷേത്ര സമർപ്പണ സമ്മേളനം എസ്‌. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്‌. എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ ക്ഷേത്ര ശില്പിയെ ആദരിക്കും. യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ ശാഖയുടെ മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും മുതിർന്ന ശാഖാംങ്ങളെയും ആദരിക്കും.ശാഖാ സെക്രട്ടറി പങ്കജാക്ഷൻ റിപ്പോർട്ട് അവതരിപ്പിക്കും.യുണിയൻ കൗൺസിലർ കെ.എസ്‌.സുരേശൻ,ശാഖാ പ്രസിഡന്റ് പി.ഡി. ശശിധരൻ, വൈസ് പ്രസിഡന്റ് എം.എസ്‌. ഇന്ദിര, യുണിയൻ കമ്മിറ്റി അംഗം ബി.കെ.സുധർജി, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. രശ്മി, ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. ഉഷ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, മേടപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശാന്തി സതീഷ്, 1421 -ാം തണ്ണിത്തോട് ശാഖ പ്രസിഡന്റ് കെ.എസ്‌.ഗോപകുമാർ, 4024 -ാം തേക്കുതോട് ശാഖ പ്രസിഡന്റ് എൻ.ജയപ്രകാശ്, 1419-ാം തേക്കുതോട് ശാഖ പ്രസിഡന്റ് എം.ജെ.ഷാജി, 1807 -ാം മണ്ണീറ ശാഖാ സെക്രട്ടറി എൻ,ടി,രാജൻ, 1615 -ാം എലിമുള്ളംപ്ലാക്കൽ ശാഖ സെക്രട്ടറി സുരേഷ്ബാബു ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ബിന്ദു പ്രസന്നൻ, സെക്രട്ടറി ഓമന ശേഖർ എന്നിവർ സംസാരിക്കും.