തിരുവല്ല: ഹാബേൽ ഫൗണ്ടേഷൻ, പ്രതീക്ഷ ബഡ്സ് സ്കൂൾ, പരിയാരം വൈ.എം.സി.എ എന്നിവയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ സംഗമം നടത്തി. മുൻ എംഎൽഎ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു.ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമാ സഭ വികാരി ജനറൽ റവ. പി.ജോർജ് സക്കറിയാ സന്ദേശം നൽകി. റവ കെ വി.ചെറിയാൻ, റവ. ജോണി ആൻഡ്രൂസ്, റവ.അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ സാം പട്ടേരിൽ,എബി മേക്കരിങ്ങാട്ട്, പ്രകാശ് വടക്കേമുറി,റോയി വർഗീസ് ഇലവുങ്കൽ,തോമസ് മാത്യു,എബ്രഹാം ജോർജ്, ബാബു മോഹൻ, വർഗീസ് മാമൂട്ടിൽ, ബിജു നൈനാൻ, ആശ മറിയം മാത്യു,സജി കുര്യൻ എന്നിവർ സംസാരിച്ചു.