അടൂർ : കുന്നിട കാർഷിക വികസന സമിതിയുടെ നേതൃത്വത്തിലുള്ള പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ബി.രാജീവ് കുമാർ നിർവഹിച്ചു. സി.പി.എം ഏരിയാ കമ്മറ്റിയംഗം ആർ അനീഷ് കുമാർ , പഞ്ചായത്തംഗം ജെ .ലത, ബി. അഭിലാഷ്, സുരേഷ് കുമാർ , അജയ് ബി.പിള്ള, ഷാജി പാപ്പച്ചൻ , ജെ തമ്പി , സുജ, മണി ബാബു, എന്നിവർ സംസാരിച്ചു.