റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി വൈക്കം കുത്തുകല്ലുങ്കൽ പടിയിലെ മുറിച്ചുനീക്കുന്ന ആൽമരത്തിനു പകരം തിരുവാഭരണ പാത സംരക്ഷണ സമിതി തൈ നട്ടു .പൂജാ കർമ്മങ്ങൾക്ക് ളാഹ ഇളയ തമ്പുരാട്ടിക്കാവ് ക്ഷേത്രം തന്ത്രി മധുദേവാനന്ദ മുഖ്യകാർമ്മികത്വം വഹിച്ചു.അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, മുൻ എം.എൽ.എ രാജു എബ്രഹാം , പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി .എൻ.നാരായണ വർമ്മ, ദീപ വർമ്മ,പ്രിഥിപാൽ, കുളത്തിനാൽ ഗംഗാധര പിള്ള, മരുതമന ശിവൻപിള്ള, പ്രതാപചന്ദ്രൻ നായർ, വി.എം സലിം, മോൻസി പുളിമൂട്ടിൽ , ഡോ. എച്ച് സജീവ് തുടങ്ങിയവർ പങ്കെടുത്തു.