
അടൂർ: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഏഴംകുളം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി, സംസ്ഥാന കൗൺസിൽ അംഗം കെ.വി.പ്രസാദ്, വി.കെ.സുരേഷ് ബാബു, എൻ.അനിൽ, എൻ.സോയാമോൾ , ആർ.രമേശ്, എൻ.വി.സന്തോഷ്, ജി.അവിൽ, എൻ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.