പന്തളം: ഡി.വൈ.എഫ് .ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 23 ന് വൈകിട്ട് 4ന് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മാദ്ധ്യമ സെമിനാർ നടക്കും. സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. 'മാദ്ധ്യമ വാർത്തകളുടെ നിറഭേദങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ എം. വി. നികേഷ് കുമാർ, റ്റി. എം ഹർഷൻ, സി. പി. എം. ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു എന്നിവർ സംസാരിക്കും.