പന്തളം : ഡി.വൈ.എഫ്.ഐ ചേരിക്കൽ പടിഞ്ഞാറ് യൂണിറ്റ് രൂപീകരിച്ചു. ഡി.വൈ.എഫ്.ഐ മുടിയൂർക്കോണം മേഖല കമ്മിറ്റി സെക്രട്ടറി നിബിൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി.വൈ.എഫ് .ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിഷ്ണു കെ.രമേശ് ആദിത്യ, മേഖല ട്രഷറർ അരുൺ കുമാർ മേഖല എക്‌സിക്യൂട്ടീവ് യദു എസ് മോഹൻ, സി.പി.എം ചേരിക്കൽ പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ.വി ജൂബൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ആഷിക് പ്രസാദിനെയും പ്രസിഡന്റായി നിതിൻ രവീന്ദ്രനെയും തിരഞ്ഞെടുത്തു.