കോന്നി: എസ്.എൻ.ഡി.പി യോഗം 349-ാം വകയാർ ശാഖയിലെ 840 -ാം വനിതാസംഘം യൂണിറ്റിന്റെയും മൈക്രോ ഫൈനാൻസ് ഗ്രുപ്പുകളുടെയും നേതൃത്വത്തിൽ 24 ന് 2 ന് വനിതാസംഗമം നടക്കും. യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാപുരുഷോത്തമൻ, ശാഖ പ്രസിഡന്റ് പി.എ ശശി, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, ശാഖ സെക്രട്ടറി കെ.വി.വിജയചന്ദ്രൻ, വനിതാസംഘം യുണിറ്റ് സെക്രട്ടറി സി.ടി. ഷീല, വൈസ് പ്രസിഡന്റ് ഗംഗ സജി തുടങ്ങിയവർ സംസാരിക്കും.