അടൂർ: യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണസംഘടിപ്പിച്ചു.അറ്റകുറ്റപ്പണികൾ നടത്തിയിട്ടു കുഴികൾ വേണ്ടവിധത്തിൽ നികതാത്തതും,നിരന്തരമായുള്ള പൈപ്പുപൊട്ടലിന് ശ്വാശ്വത പരിഹാരം കാണണമെന്നും, ഇടയ്ക്കിടെ ഉള്ള ജലവിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ അവശ്യപെട്ടു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. അംജത് അടൂർ, അരവിന്ദ് ചന്ദ്രശേഖർ, അഖിൽ പന്നിവിഴ,ഫെന്നി നൈനാൻ,എബൽ ബാബു, സിജു പഴകുളം,റ്റിറ്റോ രാജു രേവതി.എസ് എന്നിവർ സംസാരിച്ചു. ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് തന്നെ ശാശ്വത പരിഹാരം കാണുമെന്നും അസിസ്റ്റന്റ് എൻജിനീയർ ഉറപ്പു നൽകി.