അടൂർ: ക്ഷീരമേഖലയിൽ സംസ്ഥാനം കൈവരിച്ചിരിക്കുന്നത് സമാനതകളില്ലാത്ത മുന്നേറ്റമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏറത്ത് പഞ്ചായത്തിലെ 12,14 വാർഡുകൾ കേന്ദ്രീകരിച്ച് ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ഷീരസംഘത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി ആളുകളാണ് കേരളത്തിൽ സംരംഭമായി പശുക്കളെ വളർത്താൻ മുന്നോട്ടു വരുന്നവതെന്നും ക്ഷീരകർഷകർക്ക് പ്രശ്നങ്ങൾ ഉണ്ടങ്കിൽ അത് പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ചിറ്റയം കൂട്ടിച്ചേർത്തു. സംഘം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷനായിരുന്നു. പാൽവിതരണോദ്ഘാടനം മേലൂട് ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ് എ.പി ജയനും പാൽ സമാഹരണത്തിന്റെ ഉദ്ഘാടനം ടി.ആർ.സി.എം.പിയു ഡയറക്റ്ടർ ബോർഡ് അംഗം മുണ്ടപ്പള്ളി തോമസും നിർവഹിച്ചു. എസ്.അച്യുതൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, ടി.ഡിസജി, രാജേഷ് അമ്പാടി, പഴകുളം ശിവദാസൻ, ശ്രീജാകുമാരി, അനിൽ പൂതക്കുഴി, സിന്ധു.ആർ,ക്ഷീര വികസന ഓഫീസർ കെ.പ്രദീപ്കുമാർ, ഗിരീഷ് കൃഷ്ണൻ, പി.വിജയൻ, ബോർഡ് മെമ്പർ മുരളീധരൻ പിള്ള നമ്പൂരേത്ത് വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.