പ്രമാടം : സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ 14-ാം വാർഡ് പാരിഷ്ഹാൾ ജംഗ്ഷനിൽ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ആർ. പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് മനേഷ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രസീത രഘു, അന്നമ്മ തോമസ്, സ്റ്റെബിൻ ബേബി എന്നിവർ പ്രസംഗിച്ചു.