council
ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് സാംസ്കാരിക ഫാസിസത്തെ ഇല്ലാതാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ഏഴംകുളം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് വി, വി.കെ സുരേഷ്ബാബു, ഡി.സജി എൻ.അനിൽ, എൻ.സോയാമോൾ , ആർ.രമേശ്, എൻ.വി.സന്തോഷ്, അഖിൽ ജി, എൻ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.