പന്തളം: നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നാടകയാത്ര 23ന് പര്യടനം ആരംഭിക്കും. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിൽ നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഫ്‌ളാഗ് ഓഫ് ചെയ്യും. നാടകക്കാരൻ മനോജ് സുനി, പ്രിയരാജ് ഭരതൻ, ബിനു കെ.എസ്, അജയ് ഉദയൻ എന്നിവർ നാടകക്കളരി നടത്തും.നാഷണൽ സ്‌കൂൾ വാഴമുട്ടം, തലച്ചിറ എസ്. എൻ. ഡി .പി സ്‌കൂൾ, വി .കെ .എൻ. വി.എച്ച്,എസ്,എസ് വയ്യാറ്റുപുഴ, സൗഹൃദ ക്ലബ്, കോന്നി, സെന്റ് പോൾസ് യു, പി. എസ് ഉളനാട് എന്നിവിടങ്ങളിൽ നാടകയാത്രയെത്തും . മേയ് 15 ന് പന്തളത്ത് സമാപിക്കും