പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതുനൽകുന്ന 244ാമത്തെ സ്‌നേഹഭവനം മാനാംപുഴ കൃഷ്ണശ്രീയിൽ വിജയകുമാരിക്ക് നൽകി. താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. പ്രോജക്റ്റ് മാനേജർ കെ. പി. ജയലാൽ, എം. ബേബി , യു.തോമസ്, ഉദയകുമാർ. ഡി, രാജേഷ് കുമാർ, ശ്രീജ രാജേഷ് എന്നിവർ സംസാരിച്ചു.