പന്തളം: പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് അരമന പള്ളി പെരുന്നാളും പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ 71-ാമത് ഓർമ്മയും ഇന്ന് മുതൽ മേയ് 7 വരെ നടക്കും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവയും ഡോ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്തയും മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 6.30ന് പുത്തൻകാവിൽ കൊച്ചുതിരുമേനി അനുസ്മരണ പ്രഭാഷണം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും, 24 ന് രാവിലെ 9.30ന് റാസ. 29 ന് രാവിലെ 10ന് ഒരുക്ക ധ്യാനം, മേയ് 1ന് രാവിലെ 10ന് പിതൃസ്മരണ, 4, 5, തിയതികളിൽ വൈകിട്ട് 6.45 ന് സുവിശേഷ പ്രസംഗം. 6 ന് വൈകിട്ട് 6.30ന് റാസ, 7 ന് രാവിലെ 10ന് ചെമ്പടുപ്പ് റാസ 11 ന് വെച്ചൂട്ട്.