ചന്ദനപ്പള്ളി : സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് 24 ന് കൊടിയേറും. മേയ് 1 മുതൽ 8 വരെയുള്ള പെരുന്നാളിന്റെ പ്രധാന ദിനങ്ങൾ 7, 8 തീയതികളിലാണ്. പെരുന്നാൾ ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകും. പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് മേയ് 8 ന് നടക്കും.
24 ന് 10.30 ന് പള്ളിയങ്കണത്തിലെ കൊടിമരത്തിൽ വികാരിമാരായ ഫാ.ഷിജു ജോൺ, ഫാ.ജോം മാത്യു എന്നിവർ കൊടിയേറ്റും. 6 ന് കൽക്കുരിശടിയിൽ കൊടിയേറ്റ്.
മേയ് 1ന് രാവിലെ 10. 30 ന് തീർത്ഥാടന വാരാചരണവും ഇടവകദിനവും കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്ജ്, ജോസഫ് എം.പുതശ്ശേരി എന്നിവർ പ്രസംഗിക്കും.
2 ന് വൈകിട്ട് 6. 30ന് പരിസ്ഥിതി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. 3ന് വൈകിട്ട് 6. 30ന് കുടുംബ സംഗമം അഡ്വ.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.
4 ന് വൈകിട്ട് 6.30ന് താലന്ത് സജിൻ ജോൺ ഉദ്ഘാടനം ചെയ്യും. 5 ന് വൈകിട്ട് 6. 30ന് ലോക പ്രവാസി സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യുനിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ് ഗോപിനാഥ് മുതുകാടിന് ജോർജിയൻ പ്രവാസി അവാർഡ് നൽകും. 6ന് രാവിലെ 10ന് അഖില മലങ്കര വനിതാസംഗമം സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും.
7ന് രാവിലെ 11ന് അഖില മലങ്കര യുവജനസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.30 ന് പദയാത്ര സംഘങ്ങൾക്ക് ജംഗ്ഷനിൽ സ്വീകരണം.
8ന് രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ കർമ്മം. 11 ന് കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും സെന്റ് ജോർജ് സമർപ്പണവും ഗോവാഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സാധുജന സഹായ പദ്ധതി ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തക ദയാബായിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി നൽകി ആദരിക്കും. ആന്റാ ആന്റണി എം.പി, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഡോ.ജോർജ് വർഗ്ഗീസ് കൊപ്പാറ എന്നിവർ പ്രസംഗിക്കും 3 ന് ചെമ്പെടുപ്പ് റാസ ആരംഭിക്കും. 3.30ന് ജംഗ്ഷനിൽ സ്വീകരണം കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 5ന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്.