തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗത്തിൽ പുതുതായി സ്ഥാപിച്ച ആധുനിക പരിശോധനാ ഉപകരണങ്ങളുടെ സമർപ്പണം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോംസി, ഡോ. രഞ്ജി മാത്യു, ഡോ. അനി തമ്പി എന്നിവർ സംസാരിച്ചു.മാമോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി മെഷിൻ, അൾട്രാ സൗണ്ട് മെഷിൻ എന്നിവയാണ് റേഡിയോളജി ഡിപ്പാർട്ട്‌മെന്റിൽ പുതുതായി സ്ഥാപിച്ചിട്ടുള്ളത്.